15 November, 2025 01:53:05 PM


കോ‍ഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻവി ബാബുരാജ് രാജിവെച്ചു



കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയെന്ന് ആരോപിച്ചാണ് രാജി. എരഞ്ഞിപ്പാലം വാർഡിൽ കെപിസിസി സ്ഥാനാർഥി നിർണയ മാർഗരേഖ അട്ടിമറിച്ചുവെന്നും വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിച്ചില്ലെന്നും എൻവി ബാബുരാജ് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. 

പരാജയം ഭയന്ന് കെപിസിസി ജനറൽ സെക്രട്ടറി മറ്റൊരു വാർഡിലേക്ക് പോയി. എരഞ്ഞിപ്പാലം വാർഡിൽ നൂലിൽ കെട്ടി സ്ഥാനാർഥിയെ ഇറക്കി. വാർഡുമായി ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാർഥിയാക്കി. ഗ്രൂപ്പ്‌ ഇല്ലാത്തവർക്കും പെട്ടി തൂക്കി നടക്കാത്തവർക്കും കോൺഗ്രസിൽ പരിഗണനയില്ലെന്നും അഴിമതിയിൽ കോഴിക്കോട് സിപിഎം- കോൺഗ്രസ്‌ നെക്സസ് ആണെന്നും ബാബുരാജ് ആരോപിച്ചു. പ്രതികരിക്കാൻ കോൺഗ്രസിൽ ആളില്ലാതായി മറ്റൊരു പാർട്ടിയിലേക്കും തത്കാലമില്ലെന്നും ബാബുരാജ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929