12 November, 2025 05:39:43 PM
കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം

കൊല്ലം: കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. തിരുവനന്തപുരം-കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള ഫ്ലക്സ് കടയിലാണ് തീപിടിത്തം ഉണ്ടായത്. കൊട്ടിയത്തെ ഷാര്‍പ്പ് കളര്‍ ലാബിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ സ്ഥാപനത്തിന് വലിയ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. കൊല്ലം, കുണ്ടറ, പരവൂർ, ചാത്തന്നൂർ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീയണച്ചു.
ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്നതോടെ സ്ഥാപനം പൂര്‍ണ്ണമായും അഗ്നിക്കിരയായി. വിവരം അറിഞ്ഞ ഉടന്‍ തന്നെ കൊല്ലം, കുണ്ടറ, പരവൂര്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. സമീപത്തുള്ള മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.




