08 November, 2025 04:21:54 PM
മട്ടന്നൂരിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരു മരണം, 15 ഓളം പേർക്ക് പരിക്ക്

കണ്ണൂര്‍: മട്ടന്നൂരിലെ 19ാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മൈസൂര്‍ സ്വദേശി വാസുവാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു. ബസില്‍ ഉണ്ടായിരുന്ന 15ഓളം പേര്‍ക്കും പരിക്കുണ്ട്.



