07 November, 2025 09:18:17 AM


പയ്യന്നൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടം; ഒരു മരണം



കണ്ണൂര്‍: പയ്യന്നൂരില്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശി ഖദീജയാണ് മരിച്ചത്. ഖദീജ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാര്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന കാര്‍ ഖദീജ സഞ്ചരിച്ച ഓട്ടോറിക്ഷയിലും മറ്റ് രണ്ട് ബൈക്കിലും ഇടിച്ചു. തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് പാഞ്ഞ കാര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോള്‍ പഞ്ചറായി. കാറില്‍ മദ്യ കുപ്പി ഉണ്ടായിരുന്നുവെന്നും കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K