03 November, 2025 01:38:26 PM
പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; കണ്ണൂരിൽ വയോധികൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
                    
                                
                                        


