03 November, 2025 10:41:46 AM


കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍



കോഴിക്കോട്: ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. സ്വന്തമായി നടത്തുന്ന കടയില്ലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി സികെജി ബില്‍ഡിംഗിലാണ് സംഭവം. ഷിജാദ് ആണ് ആത്മഹത്യ ചെയ്തത്. ഈ ബില്‍ഡിംഗില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന സിദ്ര എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഷിജാദ്.

കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ട് ജീവനക്കാരന്‍ കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച ആയതിനാല്‍ ഈ ബില്‍ഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301