01 November, 2025 02:43:09 PM


കോഴിക്കോട് മതിൽ ഇടിഞ്ഞു വീണ് അപകടം; അന്യസംസ്ഥാന തൊഴിലാളി മരിച്ചു



കോഴിക്കോട്: കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. ഗുരുതര പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഉദയ് മാഞ്ചിയെന്ന ഒഡീഷ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ഓടെയാണ് നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദയ് മാഞ്ചിയുടെ തലയിലേക്കാണ് മതിലിടിഞ്ഞുവീണത്. പരിക്ക് ഗുരുതരമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അന്യസംസ്ഥാന തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെയും ഇന്നുമായി സ്ഥലത്ത് മഴയുണ്ടായിരുന്നു. ഇതിൽ മതിലിൻ്റെ ഭാഗം കുതിർന്നിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927