31 October, 2025 01:07:21 PM
ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ഇറങ്ങിക്കിടന്നു; വടകരയിൽ യുവാവ് മരിച്ചു

കണ്ണൂര്‍: റെയില്‍വേ പാളത്തില്‍ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍(30) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാഹുല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നിലേക്കായിരുന്നു ഇയാള്‍ ഇറങ്ങിക്കിടന്നത്. മൃതദേഹം നീക്കം ചെയ്യുന്നതിന് സമയമെടുത്തതിനാൽ ഇൻ്റർസിറ്റി എക്‌സ്പ്രസ് അരമണിക്കൂർ വൈകിയിരുന്നു. റെയില്‍ വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു രാഹുല്‍. ട്രെയിന്‍ വരുന്നത് കണ്ടതോടെ ട്രാക്കിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാണിമേല്‍ കുളപ്പറമ്പില്‍ എ പി നാണുവിന്റെയും ശ്യാമളയുടെയും മകനാണ് രാഹുല്‍.



