30 October, 2025 08:51:48 PM
കെട്ടിട നിര്‍മാണത്തിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ തൊഴിലാളി മരിച്ചു

കണ്ണൂര്‍: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിര്‍മാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിര്‍മാണം നടക്കുന്ന കെട്ടിടത്തോടു ചേര്‍ന്നുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിനു മുകളില്‍ നിന്നു വീണ അനീഷിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



