30 October, 2025 10:41:07 AM
കോഴിക്കോട് ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിലെ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് (19) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. അപകടത്തെ തുടർന്ന് മുങ്ങിമരിച്ച അനീഷിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.




