18 October, 2025 01:38:44 PM


പഞ്ചാബില്‍ ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു



അമൃത്സർ: പഞ്ചാബില്‍ ട്രെയിനില്‍ വൻ തീപിടിത്തം. സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിലാണ് തീപിടുത്തമുണ്ടായത്. സിർഹിന്ദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിനകത്ത് തീ ആളിപ്പടരുകയായിരുന്നു.

3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച്‌ പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയില്‍വേ അറിയിച്ചു. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച്‌ പൂർണ്ണമായും കത്തിനശിച്ചു.

തീപിടിച്ച ബോഗിയില്‍ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ട് തീയണക്കാൻ ശ്രമം തുടങ്ങിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. റെയില്‍വേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947