09 October, 2025 07:23:53 PM
തളിപ്പറമ്പില്‍ വന്‍ തീപിടിത്തം; നിരവധി കടകള്‍ കത്തിയമര്‍ന്നു

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തം. വൈകുന്നേരം അഞ്ചോടെ കെ ബി ആർ കോംപ്ലക്സിലാണ് അപകടം. നിരവധി കടകൾ കത്തി നശിച്ചു. കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.