09 October, 2025 10:29:41 AM


കണ്ണൂരില്‍ സ്‌ഫോടനം; റോഡിലെ ടാര്‍ ഇളകിത്തെറിച്ചു



കണ്ണൂർ: പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.10ഓടെയാണ് സ്‌ഫോടനം നടന്നത്. ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടനം എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. കതിരൂർ പൊലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. യുവാക്കളാണ് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940