07 October, 2025 01:13:33 PM
പുൽപ്പള്ളിയിൽ ക്ഷേത്ര മൈതാനത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: നഗരത്തിനടുത്ത ക്ഷേത്ര മൈതാനത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ചെറ്റപ്പാലം അച്ചന്‍കാടന്‍ ജയഭദ്രന്‍ (52) നെയാണ് സീതാദേവി ക്ഷേത്ര മൈതാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി ടൗണിലെ ടെമ്പോ ഡ്രൈവറാണ് ജയഭദ്രന്‍. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയഭദ്രന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പോലീസിന് ലഭിക്കുന്ന സൂചന.