06 October, 2025 04:06:24 PM


കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു



കണ്ണൂർ: കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമൽ ചാക്കോയുടെ മകളും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുമായ അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ കോളേജിൽ കുഴഞ്ഞുവീണത്. ഉടൻ അധ്യാപകരും ജീവനക്കാരും ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യുരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അൽഫോൻസ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K