06 October, 2025 11:00:49 AM
മകനെ ട്യൂഷന് വിടാന്‍ പോകവെ അപകടം; കാറില്‍ ലോറിയിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറില്‍ ലോറി വന്നിടിച്ചായിരുന്നു അപകടം. വാഹനത്തില്‍ മീനയും മകന്‍ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടമുണ്ടായത്. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓവര്‍സിയര്‍ ആയിരുന്നു മീന.