06 October, 2025 09:20:06 AM
കാസർഗോഡ് വയോധികനെ അയൽവാസി തലയ്ക്കടിച്ചു കൊന്നു

കാസര്‍കോട്: കാസര്‍കോട് വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. കരിന്തളത്താണ് സംഭവം. കുമ്പളപ്പളളി ചിത്രമൂല ഉന്നതിയില്‍ കണ്ണനാണ് (80) മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടികൊണ്ട് കണ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി മാനസികാസ്വാസ്ഥ്യം ഉളള ആളാണ് എന്നാണ് പൊലീസ് പറയുന്നത്. ശ്രീധരനെ നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തും.