03 October, 2025 11:39:14 AM
കരുനാഗപ്പള്ളിയില്‍ ഉറങ്ങിക്കിടന്നയാളുടെ കൂടെക്കിടന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചു; പ്രതി പിടിയില്‍

കരുനാഗപ്പള്ളി: ഉറങ്ങിക്കിടന്നയാളുടെ കൂടെക്കിടന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പന്മന ഇടയ്ക്കാട്ട് പടിഞ്ഞാറ്റേ തറയില്‍ സെല്‍വകുമാറാ(42)ണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം അഞ്ചിന് കരുനാഗപ്പള്ളിയിലെ ഒരു ജൂവലറിയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന പന്മന സ്വദേശിയായ യുവാവിന്റെ കൈചെയിനും മോതിരവുമാണ് മോഷ്ടിച്ചത്. ഇയാളുടെകൂടെ കയറിക്കിടന്നാണ് മോഷണം നടത്തിയത്.
കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണക്കുറ്റത്തിന് കേസെടുത്തു. ശേഷം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് എസ്എച്ച്ഒ വി ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ആഷിക്, എസ്സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.