30 September, 2025 04:19:53 PM


ശ്രീനാരായണ ഗുരുദേവന്റെ പഴയ പ്രതിമ തോട്ടിൽ നിന്നും കണ്ടെത്തി



തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പഴയ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടിൽ നിന്ന് പുറത്തെടുത്തത്. ആരാണ് പ്രതിമ ഇവിടെ ഉപേക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ഈ സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന പ്രതിമ മാറ്റി, പുതിയ പഞ്ചലോഹ പ്രതിമ സ്ഥാപിച്ചിരുന്നു. പ്രതിമ തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപി യൂണിയൻ രംഗത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K