27 September, 2025 08:51:35 PM


കോളറില്‍ കാമറ, ചെവിയില്‍ ബ്ലൂടൂത്ത്; പിഎസ്‌സി പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി, ഉദ്യോഗാര്‍ഥി പിടിയില്‍



കണ്ണൂര്‍: കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ശനിയാഴ്ച നടന്ന  സെക്രട്ടേറിയേറ്റ് ഓഫീസ് അസിസ്റ്റന്‍റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി പിഎസ്‌സി വിജിലൻസ് വിഭാഗം കയ്യോടെ പിടികൂടിയത്.  പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. ഷര്‍ട്ടിന്‍റെ കോളറില്‍ മൈക്രോ ക്യാമറ വച്ച് ചോദ്യങ്ങള്‍ പുറത്തേക്ക് നല്‍കി ഹെഡ് സെറ്റിലുടെ ഉത്തരങ്ങള്‍ ശേഖരിച്ചാണ് കോപ്പിയടിച്ചത്.

പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. കോപ്പിയടി പിടിക്കപ്പെട്ടതിനെത്തുടർന്ന് സ്കുളിൽ നിന്നും ഇറങ്ങി ഓടിയ ഉദ്യോഗാർത്ഥിയെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഇയാൾ കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി. മുഹമ്മദ് സഹദ് നേരത്തെ തന്നെ പി.എസ്.സി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K