27 September, 2025 10:08:17 AM


ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ മേൽക്കൂര തകർന്ന് വീണു; 6 പേർ മരിച്ചു



റായ്പൂര്‍: ഛത്തീസ്‌ഗഡിലെ സ്വകാര്യ സ്റ്റീൽ പ്ലാൻറ്റ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം. വ്യാവസായിക കേന്ദ്രമായ സിൽതാരയിലെ ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ആണ് അപകടം ഉണ്ടായത്. ഫാക്ടറിയിൽ ഉണ്ടായിരുന്ന മറ്റ് 6 പേർക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണാണ് അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932