24 September, 2025 08:16:49 PM
പോത്തന്‍കോട് ടിപ്പര്‍ ലോറി ദേഹത്ത് കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് ചാത്തമ്പാട്ട് ടിപ്പര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഭാര്യ നസീഹയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് അപകടം സംഭവിച്ചത്.
ബൈക്കില്‍ ചാത്തന്‍പാടുള്ള കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു റഹീമും ഭാര്യ നസീഹയും. ഇരുവാഹനങ്ങളും പോത്തന്‍കോട്ടുനിന്നു വെമ്പായം ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. ചാത്തന്‍പാട്ടുവെച്ച് ടിപ്പര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ബൈക്കില്‍ തട്ടിയതോടെ ഇരുവരും റോഡില്‍ വീണുപോവുകയായിരുന്നു.
ടിപ്പറിന്റെ പിന്‍ചക്രം ദേഹത്ത് കയറി ഇറങ്ങിയാണ് റഹീം മരണപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ നസീഹയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.