23 September, 2025 08:25:34 PM
തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ആറാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് അപകടമുണ്ടായത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സഖിയാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും അപകടത്തില്‍ പരിക്കേറ്റു. കടയ്ക്കാവൂര്‍ എസ്എസ്പിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഖി. ഇന്ന് വൈകുന്നേരം 3 മണിക്കായിരുന്നു അപകടം.