23 September, 2025 07:56:48 PM


കാസർകോഡ് സ്കൂൾ കായിക മത്സരത്തിനിടെ നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണു മരിച്ചു



കാസർഗോഡ്: നാലാം ക്ലാസ് വിദ്യാർത്ഥി കായിക മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മംഗൽപാടി ജിബിഎൽപി സ്കൂൾ വിദ്യാർത്ഥി ഹസൻ റാസ (11) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സ്പോർട്‌സ് മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954