22 September, 2025 07:48:06 PM
ബിജെപി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂർ : സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ്(43) ആണ് മരിച്ചത്. രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു ജ്യോതിരാജ്. ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ജീവനൊടുക്കിയതെന്ന് കണ്ടെത്തി.
2009ലാണ് ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജ്യോതിരാജിന്റെ രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ഒരു കാലിൻ്റെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടു തന്നെ ജ്യോതിരാജ് വീട്ടിൽ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.