15 September, 2025 08:28:40 PM
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കായലം സ്വദേശി സലീമാണ് മരിച്ചത്. തിങ്കളാഴ്ച്ച് വൈകീട്ട് അഞ്ചു മണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിനടുത്തുവച്ചായിരുന്നു അപകടം നടന്നത്. മാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മുന്നിലെ ബസിനെ മറികടക്കുന്നതിനായി ബസ് അമിതവേഗതയില്‍ ഓടുകയായിരുന്നു. ഇതിനിടെ എതിര്‍വശത്തു കൂടി മറ്റൊരു വാഹനം വന്നു. വാഹനത്തെ ഇടിക്കാതിരിക്കാന്‍ ബസ് റോഡ് സൈഡിലേക്ക് ചേര്‍ത്തപ്പോള്‍ സീമിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ സലീം ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങുകയും സലീം തല്‍ക്ഷണം മരിക്കുകയുമായിരുന്നു.