03 July, 2025 09:04:44 PM
വീണ്ടും നിപ? പാലക്കാട് 38കാരിക്ക് ലക്ഷണങ്ങൾ, ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.