01 March, 2025 09:05:18 AM


കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരിക്കെ യുവതി മരിച്ചു



കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂർ സ്വ‌ദേശിനി ജിസ്ന (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 13 ദിവസമായി ചികിത്സയിലായിരുന്നു. അഞ്ച് മാസം ​ഗർഭിണിയായിരുന്നു ജിസ്ന.

രോ​ഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നില്ല. ​ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോ​ഗ്യപ്രവർത്തകർ പെരുവയൽ പഞ്ചായത്തിലെ കിണർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ രോ​ഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942