02 May, 2026 11:35:02 AM


കോഴിക്കറിയില്‍ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം



തെലങ്കാന: മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും പരാതിയുണ്ട്. മെസ്സ് ഫീ ആയി പ്രതിവർഷം 80,000 രൂപ വാങ്ങിയിട്ടും വൃത്തിഹീനമായ ഭക്ഷണം നൽകുന്നതിൽ പ്രതിഷേധം. വിദ്യാർത്ഥികൾ പകർത്തിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.

കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും വിദ്യാർഥികൾ പറയുന്നു. ഇന്റേണൽമാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയും.

ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്. മെസ്സ് നടത്തുന്നത് മലയാളികളാണ്. കോമൺ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910