23 November, 2025 11:35:51 AM
പുല്‍പ്പള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 23 കുട്ടികള്‍ ചികിത്സയില്‍

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വിനോദയാത്രക്ക് പോയപ്പോള്‍ പാകം ചെയ്തു കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. 34 കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.



