02 September, 2025 10:01:50 AM
എടവണ്ണയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യന്‍തൊടി സ്വദേശി ഹനീന്‍ അഷ്റഫാണ് മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. മുന്നിലെ വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കില്‍ നിന്നും ഹനീന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും വന്ന ടിപ്പര്‍ലോറിക്ക് അടിയില്‍പ്പെട്ട ഹനീന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.