25 August, 2025 07:34:10 PM
തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി രാജൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരനാണ് രാജൻ.
ഇന്ന് രാവിലെ എട്ടര മണിക്ക് ഓഫീസ് വൃത്തിയാക്കി സമീപത്തെ ക്ഷീരവികസന ഓഫീസിൻ്റെ മുകൾഭാഗം ശുചീകരിക്കാൻ കയറിയതാണ് രാജൻ. ഉച്ചയ്ക്ക് ഓണാഘോഷ പരിപാടിയുടെ റിഹേഴ്സലിനായി ജീവനക്കാർ മുകൾ നിലയിൽ കയറിയപ്പോഴാണ് രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.