23 August, 2025 04:08:52 PM
കാന്തപുരത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

പൂനൂർ: കോഴിക്കോട് തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പൂനൂർ കാന്തപുരം കൊളങ്ങരാം പൊയിൽ അബ്ദുൽ മജീദാണ് (45) മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തെങ്ങിൽ നിന്ന് പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് നാട്ടുകാർ അബ്ദുലിനെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാന്തപുരം കരുവാറ്റ ഭാഗത്ത് പറമ്പിൽ ജോലിക്കിടെയാണ് തെങ്ങിൽ നിന്ന് വീണത്. 20 വർഷത്തോളമായി തെങ്ങുകയറ്റ തൊഴിലാളിയാണ്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച് പൊതു ദർശനം നടക്കും. മയ്യിത്ത് നമസ്കാരം കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.




