22 August, 2025 09:18:27 AM
പന്നിയങ്കരയിൽ വയോധികയുടെ സ്വർണമാല കവർന്ന പ്രതികൾ പിടിയിൽ

കോഴിക്കോട്: വയോധികയുടെ മാലപൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് പന്നിയങ്കരയിലാണ് സംഭവം. നടുവട്ടം സ്വദേശി നിവാസ് അലി, ബാസിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശി ശീലാവതിയുടെ സ്വർണമാലയാണ് ഇവർ പൊട്ടിച്ചത്. മാല പൊട്ടിച്ച ശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .