05 August, 2025 11:04:48 AM


കോഴിക്കോട് ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തി നശിച്ചു



കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു. ദേശീയ പാത 66ൽ രാമനാട്ടുകര കാക്കഞ്ചേരിയിൽ വച്ചാണ് വാഹനത്തിന് തീപിടിച്ചത്. ഫറോക്കിൽ നിന്ന് വേങ്ങരയിലേക്ക് ടാറ്റ ഏസ് വാഹനത്തിൽ പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഓടിക്കൊണ്ടിരിക്കേ വാഹനത്തിൽ നിന്ന് കൂടുതൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ റോഡിന് സമീപത്തായി ഒതുക്കി നിർത്തി. വാഹനം ഓടിച്ചിരുന്ന ഫറോക്ക് ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടർന്നു. മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K