14 July, 2025 10:01:38 AM
അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

കോഴിക്കോട്: അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലെ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി.