11 July, 2025 08:27:09 PM
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് ഒരാൾ മരിച്ചു. കുന്നുമ്മൽ സ്വദേശി ഇ.പി ലത്തീഫ് ആണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ഷെയ്ഡാണ് ഇളകി വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. സൺഷെയ്ഡിന് ബലം നൽകുന്നതിനായി ഉറപ്പിച്ച പലക തട്ടിമാറ്റുന്നതിനിടെ കോൺക്രീറ്റ് തകർന്ന് ലത്തീഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.