10 July, 2025 01:10:47 PM


കോഴിക്കോട് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂര്‍ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിന്‍ മോഹൻ ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. 

കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയില്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായില്ല. ജില്ലയിലെ ഫയര്‍ഫോഴ്സുകളുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്‌കൂബ ടീമും കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അശ്വിൻ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K