06 July, 2025 11:08:35 AM


കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിംഗ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷപ്പെടുത്തി



കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഞണ്ടിത്താഴത്ത് ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ഹറഫാ മഹലില്‍ സുഹൈബിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് വാഷിംഗ് മെഷീനിൽ കുടുങ്ങിയത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വീട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പരിക്കില്ലാതെ പുറത്തെത്തിച്ചു. വാഷിംഗ് മെഷീനില്‍ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഗ്രേഡ് അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ ഓഫീസര്‍ ഡബ്ല്യു. സനലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം അനീഷ്, കെപി അമീറുദ്ദീന്‍, വികെ അനൂപം, ജെ ജയേഷ്, സികെ അശ്വിനി, ഹോംഗാര്‍ഡ് എബി രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K