01 July, 2025 08:26:46 PM
ഹൃദയാഘാതം; നിലമ്പൂരില്‍ അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മലപ്പുറം: ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (50) എന്നിവര്‍ ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടർന്ന് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും വാഹനത്തിൽ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരും മരണപ്പെടുകയായിരുന്നു.