30 June, 2025 09:24:58 AM
തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് അമരേരി മുഹമ്മദ് സാദിഖ് (26) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം ഞായർ രാത്രി 11.30 ഓടെ കുളിക്കാൻ വന്നതായിരുന്നു. ഇതിനിടയിൽ മുങ്ങി പോയി. സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ജൂലായ് 2ന് വിദേശത്തേക്ക് പോകാനിരിരുന്നതാണ് സാദിഖ്. പിതാവ് : മുഹമ്മത്. മാതാവ് : റജീന.