28 June, 2025 02:12:53 PM


കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ വ്യക്തിയുടെ മൃതദേഹം വനത്തിൽ കണ്ടെത്തി



കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന.

ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട്പേർ പൊലീസ് കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് കടന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950