20 June, 2025 02:43:06 PM


വാഹനമിടിച്ച് വിദ‍്യാർഥിനിക്ക് പരിക്കേറ്റ സംഭവം; അധ്യാപികയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു



മലപ്പുറം: മലപ്പുറം എംഎസ്‌പി സ്കൂൾ അധ്യാപികയുടെ വാഹനം ഇടിച്ച് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്ക് പറ്റിയ സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒ ലൈസൻസ് സസ്പൻഡ് ചെയ്തത്. അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു.

മലപ്പുറം ആർടിഒയുടേതാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട്‌ നാല് മണിക്കായിരുന്നു സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അധ്യാപിക ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനി മിർഷ ഫാത്തിമയ്ക്ക് പരിക്കേറ്റത്‌. അപകടത്തിൽ വിദ്യാർഥിനിയുടെ കാലിന്‌ പൊട്ടലുണ്ട്‌. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്കൊണ്ട് വിദ്യാർത്ഥിനിയുടെ സഹപാഠികൾ ഉൾപ്പടെ ശക്തമായ സമരം നടത്തിയിരുന്നു. അപകടത്തെ തുടർന്ന് അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K