13 May, 2025 12:53:40 PM
കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി നടന്ന് വരവെ ബസിടിച്ചു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി തോളിലേറ്റി നടന്നു പോകുന്ന സമയത്താണ് സ്വകാര്യ ബസ് പിറകിൽ നിന്ന് ഇടിച്ചത്.