15 December, 2025 09:26:20 AM


എഴുത്തുകാരൻ എം രാഘവന്‍ അന്തരിച്ചു



കണ്ണൂർ: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. സംസ്കാരം വൈകീട്ട് മൂന്നിന് മാഹി പൊതുശ്മശാനത്തിൽ നടക്കും. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. 

മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി വിരമിച്ചു.

നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം എന്നിവയാണ് രാഘവന്റെ ചെറുകഥാസമാഹാരങ്ങൾ. നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ എന്നിവയാണ് നോവലുകൾ. കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302