11 December, 2025 04:38:20 PM
മുക്കത്ത് പാർക്കിങിൽ നിർത്തിയിട്ട നാനോ കാറിന് തീപിടിച്ചു

കോഴിക്കോട്: പാർക്കിങിൽ നിർത്തിയിട്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. കോഴിക്കോട് മുക്കത്ത് കെഎംസിടി മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ആളപായമില്ല. വ്യാഴം ഉച്ചയോടെയാണ് സംഭവം. തീകത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യംകണ്ടത്. ഉടൻതന്നെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.




