07 December, 2025 12:45:45 PM


നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി



കോഴിക്കോട്: തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയില്‍ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൈയ്യില്‍ ടി വിയുടെ റിമോട്ട് കണ്‍ട്രോള്‍ ഉണ്ടായിരുന്നു. ടി വി ഓൺ ചെയ്ത നിലയിലായിരുന്നു. ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മല്ലികയുടെ ഭര്‍ത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924