20 October, 2025 11:54:53 AM


മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്



കോഴിക്കോട്: മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് യാത്രക്കാരന് പരുക്കേറ്റത്. മാവൂർ -കട്ടാങ്ങൽ റോഡിൽ കണിയാത്ത് വെച്ചാണ് അപകടം. കൽപ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294