13 October, 2025 08:18:07 PM
എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം

മലപ്പുറം: മലപ്പുറം എടപ്പാൾ കണ്ടനകത്ത് സ്കൂള്‍ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. വിദ്യാര്‍ത്ഥികളടക്കം ആറ് പേർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കണ്ടനകത്തെ ആനക്കര റോഡ് ജംഗ്ഷന് സമീപമാണ് വൈകിട്ട് നാല് മണിയോടെ അപകടമുണ്ടായത്. തിങ്കളാഴ്ച 4 മണിയോടെ എടപ്പാളിലെ ദാറുല്‍ ഹിദായ സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്.