13 October, 2025 10:29:06 AM
കോഴിക്കോട് പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ

കോഴിക്കോട്: പോക്സോ കേസിൽ മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാലൂർ സ്വദേശിയായ കെ കെ ഫൈസൽ (31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് കാത്തുനിന്ന 13 വയസുകാരനെ ബുള്ളറ്റിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
ബാലുശ്ശേരി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി പി ദിനേശിന്റെ നിർദേശപ്രകാരം ബാലുശ്ശേരി സബ് ഇൻസ്പെക്ടർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.